എന്‍റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.
ഇരുട്ടുപ്രാപിച്ച ഒരിടവഴിയില്‍ ഞാനെത്തി.ചുറ്റും ഒരായിരം നിഴലുകള്‍ എന്നെ വലം വെച്ചു.
ഞാന്‍ കണ്ടുനിന്നു, കുറേനേരം.
ഞാന്‍ തേടുന്ന ആ രൂപം അതിലുണ്ട് എന്നെനിക്കറിയാം.
പക്ഷെ എനിക്കിപ്പോഴും തിരിച്ചറിയാനായിട്ടില്ല, അതിലെന്‍റെ നിഴലേതാണെന്ന്.
ഞാനവളെ എന്നിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
നിശബ്ദതയെ വിളിക്കാനാണ് ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്.
പക്ഷെ എന്തു വിളിക്കണം? എന്‍റെ നിഴലിന്‍റെ പേര് എനിക്കറിയില്ല!
അപ്പോഴും ആ നിഴലുകള്‍ നിശബ്ദമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു
ഞാന്‍ തിരിച്ചറിഞ്ഞു, നിശബ്ദതയാണ് ഏറ്റവും ഭയാനകമായ ശബ്ദം.
നിഴലില്ലാതെ എനിക്ക് ജീവിക്കാനാവില്ല.എനിക്കൊരു നിഴലിനെവേണം
ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്.
പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്.
കുതറികൊണ്ടിരിക്കുന്ന ആ നിഴലിനെ എന്നോടടുപ്പിച്ച്, കിതച്ചുകൊണ്ട് ഞാന്‍ വെളിച്ചംകണ്ടു.
പക്ഷെ, അപ്പോഴും നിഴലില്ലാതെ ജീവിക്കുന്ന ഒരുപാടുപേരുടെ നിഴലുകള്‍ ആ ഇടവഴിയില്‍ ബാക്കിയായിരുന്നു
March 8th, 2011 at 9:42 AM
Ninte athmavine snehikkunnathupole ne ninte nizhalineyum snehikkunnu alle.. avale thiranju ne 1 bhranthaneppole alayunnu alle…. ippol njan parayunnu ne sarikkum bhranthananennu…
March 10th, 2011 at 12:43 PM
കൊള്ളാം
April 7th, 2011 at 10:28 PM
@remyamol, ശ്രീ :നന്ദി
April 17th, 2011 at 3:37 PM
എന്‍റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.
ഇവിടെ വായനനിര്‍ത്തി ഞാന്‍ എന്നെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു..
May 27th, 2011 at 12:04 AM
നമ്മളാരും നമ്മളെകുറിച്ച് ചിന്തിക്കാന്‍ മിനക്കിടാറില്ല ,അങ്ങനെ ചിന്തിക്കുന്നത് നമ്മളെ തന്നെ മാറ്റാന്‍ ഉപകരിച്ചേക്കും .വളരെ നന്ദി വിനുചേട്ടാ.
May 15th, 2011 at 11:29 AM
നിഴലിനെ കണ്ടെത്തിയോ മാഷേ 🙂
May 27th, 2011 at 12:05 AM
ഇപ്പൊ നിഴലിനെയും തേടി നടക്കേണ്ട ഗതികേടായി !
May 28th, 2012 at 4:42 PM
thante ezhuthu shaily ugranayitundu…nice work
June 5th, 2012 at 5:20 PM
ithrayum kalam njan nizhaline kurichu chinthichitillayirunnu.njan ipol ente nizhaline kurich chinthikunnu thanks ente nizhaline kurich chinthipikan preripichathin